ദോഹ:സാഹിത്യകൃതികളെചലച്ചിത്രരൂപത്തിലേക്ക്ദൃശ്യപരിഭാഷപ്പെടുത്തുന്നതിന്റെ ഘടനയും മാനങ്ങളും ചർച്ചചെയ്ത് കതാറ. അറബിക് നോവൽ ലൈബ്രറിയിലെ 'അഥർ സാംസ്കാരിക സദസ്സിലാണ് (Athar Cultural Salon). ......
ദോഹ: ജപ്പാനിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ('ഐച്ചി-നാഗോയ 2026') ഖത്തർ സംഘത്തിന് പൂർണ്ണ വൈദ്യസഹായമൊരുക്കി അസ്പെറ്റാർ (Orthopaedic and Sports Medicine Hospital). ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ......
ദോഹ:വിമാനവ്യൂഹത്തിന്റെ പൂർണ്ണമായ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ ഇരുപതിലേറെ അത്യാധുനിക സാങ്കേതിക അറ്റകുറ്റപ്പണി (MRO) ശാലകളുമായി ഖത്തർ എയർവേയ്സ്. ഏവിയോണിക്സ്, ക്യാബിൻ ഇന്റീരിയർ നവീകരണം തുടങ്ങി വിമാനങ്ങളുടെ സമഗ്രമായ പരിപാലനത്തിനായി അത്യാധുനിക സൗകര്യങ്ങളാണ് ദോഹയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡിസംബറോടെ പത്ത് വലിയ (വൈഡ് ബോഡി) വിമാനങ്ങളുടെ പുറംഭാഗം പൂർണ്ണമായും ദോഹയിൽ തന്നെ പെയിന്റ് ചെയ്തു പൂർത്തിയാക്കും. ......
ദോഹ: കതാറ ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽക്കണറി എക്സിബിഷന്റെ (സുഹൈൽ 2026) മൂന്നാം ദിനത്തിൽ വൻ ജനപങ്കാളിത്തം. പരുന്തുകൾ, വിവിധയിനം പക്ഷികൾ, വേട്ടയാടൽ ഉപകരണങ്ങൾ, മരുഭൂമി യാത്രകൾക്കും ക്യാമ്പിംഗിനുമുള്ള സാധനങ്ങൾ എന്നിവ പ്രദർശിപ്പിച്ച പവലിയനുകളിലാണ് സന്ദർശകരുടെ കനത്ത തിരക്ക് അനുഭവപ്പെടുന്നത്.
പരമ്പരാഗത പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യകളും പുത്തൻ ഉൽപ്പന്നങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്താൻ മേളയ്ക്ക സാധിക്കുന്നുണ്ടെന്ന് പ്രദർശന ഡയറക്ടർ അബ്ദുൽ അസീസ് അൽ ബുഹൈഷാം അൽ സയിദ് പറഞ്ഞു. ......
ദോഹ: ലോകപ്രശസ്ത കലാകാരൻ ഗെർഹാർഡ് റിക്ടർ (Gerhard Richter) രൂപകൽപ്പന ചെയ്യുന്ന സ്ഥിരമായ കലാസൃഷ്ടിയായ 'ദോഹ പവലിയൻ' (Doha Pavilion) ഖത്തറിൽ സ്ഥാപിക്കുന്നു. ബെർലിനിലെ നോയി നാഷണൽഗാലറിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ മ്യൂസിയംസ് അധ്യക്ഷ ഹെർ എക്സലൻസി ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽഥാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദോഹയിലെ എം.ഐ.എ പാര്ക്കിലാണ് (MIA Park) ഈ പവലിയൻ നിർമ്മിക്കുന്നത്. ......
ചെങ്ങന്നൂർ: അരീക്കര ഉടയാമുറ്റം വിജ്ഞാനവീഥി ഗ്രന്ഥശാല സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ
ഗ്രന്ഥശാല പ്രസിഡൻ്റ് വി ജെ സുകുമാരൻ അധ്യക്ഷനായി. ......
കൊച്ചി: വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് ‘മുള്ളുകിരീടം’ പൂക്കിരീടമാക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞതിന് പിന്നാലെ വേദിയിൽ പവർകട്ട്. എറണാകുളത്ത് കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങിലാണ് ഏറെ കൗതുകകരമായ സംഭവമുണ്ടായത്.
18-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. ......